
ചെങ്ങന്നൂർ: ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് പൊങ്കാല സമർപ്പിച്ച ഭക്തർക്ക് കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ലഘുഭക്ഷണ വിതരണം നടത്തി.
കരുണ ചെയർമാൻ സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.കരുണ ജോയിന്റ് സെക്രട്ടറി അഡ്വ. എം.കെ. ശ്രീകുമാർ അധ്യക്ഷനായി.
എം സി റോഡിൽ തിരുവൻവണ്ടൂർ മുതൽ ആഞ്ഞിലിമൂട് ജങ്ഷൻ വരെ കരുണയുടെ വാഹനങ്ങളിൽ ലഘുഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്തു.
.
കരുണ ജനറൽ സെക്രട്ടറി എൻ ആർ സോമൻ പിള്ള, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം പി ഡി സന്തോഷ് കുമാർ, ജില്ല പഞ്ചായത്തംഗം അഡ്വ. നിതിൻ സി ചെറിയാൻ, മംഗലം മാർത്തോമാ ഇടവക വികാരി ഫാ. സുശീൽ വർഗീസ്, ചെങ്ങന്നൂർ മഹാദേവക്ഷേത്രം ശാന്തി അതുൽ പ്രസീദ്,
ജി വിവേക്, അഡ്വ. വിഷ്ണു മനോഹർ,കെ ആർ മോഹനൻ പിള്ള, പി എസ് ബിനുമോൻ പ്രൊഫ. പിഡി ശശിധരൻ, പി എൻ ശെൽവരാജ് , അഡ്വ.ദിവ്യ ഉണ്ണികൃഷ്ണൻ സിബു വർഗീസ് കെ എസ് ഗോപിനാഥൻ, മോൻസി ജോസഫ്,
സജി പാറപ്പുറം പുഷ്പലത മധു, വത്സല മോഹൻ, ഹേമലത മോഹൻ, വിജയ കുമാരി അമ്മാൾ, കെ ആർ രാധാഭായി, കെ എസ് അഭിജിത്,പി എസ് ഗോപാല കൃഷ്ണൻ, കെ എ കരീം സംസാരിച്ചു. കരുണയുടെ നേതൃത്വത്തിൽ വൈദ്യസഹായവും ആംബുലൻസ് സൗകര്യവും ഒരുക്കിയിരുന്നു.










